മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥമുള്ള ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മഹാകവി സ്ഥാപിച്ച ഗുരുവായൂരപ്പന് ട്രസ്റ്റാണ് പുരസ്കാരം നല്‍കുന്നത്.
ജി ശങ്കരക്കുറുപ്പിന്റെ നാല്‍പ്പത്തി നാലാമത് ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിനു ഡോ. എം. ലീലാവതി പുരസ്കാരം സമര്‍പ്പിക്കും.
അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്കാരമാണ് ഇത്തവണ നല്‍കുന്നത്. 1968 മുതല്‍ നല്കി വരുന്ന പുരസ്കാരം രണ്ടു വര്‍ഷം നല്കാന് കഴിഞ്ഞിരുന്നില്ല.