മൂവാറ്റുപുഴ: ഗവ. സെർവന്റ്സ്
സഹകരണ സംഘത്തിന്റെ നൂറ്റാണ്ടുകൾ
പഴക്കമുള്ള പലചരക്ക് വ്യാപാര സ്ഥാപനം
നിർത്തലാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. സർക്കാർ ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ കീഴിൽ മൂവാറ്റുപുഴ അരമനപ്പടിയിൽ പ്രവർത്തിച്ചിരുന്ന ഏതാണ്ട് 100 വർഷക്കാലം പ്രവർത്തന പാരമ്പര്യമുളള പലചരക്ക് സ്ഥാപനമാണ് നിർത്തലാക്കിയിരിക്കുന്നത്.
മികച്ച ഗുണമേന്മയുള്ള നിത്യോപയോഗ
സാധനങ്ങൾ മാർക്കറ്റ് വിലയേക്കാൾ
കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക്
ലഭിച്ചിരുന്ന സ്ഥാപനമാണിത്.
വിലക്കയറ്റം പിടിച്ചു നിർത്താൻ സഹകരണ സ്ഥാപനങ്ങളിലൂടെ പൊതുവിപണിയിൽ ഇടപെടുക എന്ന ഗവൺമെന്റിന്റെ നയങ്ങൾക്ക് വിരുദ്ധമായിട്ടാണ് സർക്കാർ
ജീവനക്കാരുടെ സഹകരണ സംഘം
നടത്തിവന്നിരുന്ന ഈ സ്ഥാപനം
അടച്ചുപൂട്ടിയത്.
സംഘത്തിന്റെ കീഴിൽപ്രവർത്തിച്ചു
വന്നിരുന്ന പലചരക്ക് വ്യാപാര
സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ
നടപടി സ്വീകരിക്കണമെന്ന്
സിപിഎം മൂവാറ്റുപുഴ സൗത്ത്
ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.


