മംഗളൂരു: ഉള്ളാലില്‍ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ 3 യുവതികള്‍ മുങ്ങി മരിച്ചു. മൈസൂരു സ്വദേശികളായ കീര്‍ത്തന (21), നിഷിദ ( 21), പാര്‍വതി ( 20) എന്നിവരാണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന പൂളില്‍ മുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തില്‍പ്പെട്ടത്. മുങ്ങിപ്പോയ യുവതിയ്ക്ക് നീന്തല്‍ അറിയില്ലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മൂവരും റിസോര്‍ട്ടില്‍ മുറിയെടുത്തത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് മംഗളൂരു പൊലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ പരിസരത്ത് മറ്റാരും ഇല്ലാതിരുന്നതും അപകടത്തിനു കാരണമായി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.


