ബെംഗളൂരു: സ്കുള് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ നാലു വയസുകാരി വീണു മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കോട്ടയം മണിമല സ്വദേശികളുടെ മകളായ ജിയന്ന മരിച്ചിട്ട് രണ്ടുമാസം കഴിഞ്ഞെങ്കിലും കര്‍ണാടക പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കുട്ടിയെ തള്ളിയിട്ടവെന്ന് സംശയിക്കുന്ന ആയ കാഞ്ചനയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച മലയാളിയായ പ്രിന്‍സിപ്പലും ജാമ്യം നേടി.
സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ജിയന്നയ്ക്ക് കൃത്യമായ ചികില്‍സ കിട്ടുന്നത് മൂന്നു മണിക്കൂര്‍ വൈകിയാണ്. മാതാപിതാക്കളെ കൃത്യസമയത്ത് വിവരമറിയിക്കുന്നത് മുതല്‍ ഡല്‍ഹി പ്രീ സ്കൂളിനുണ്ടായത് ഗുരുതര വീഴ്ചകളാണ്. കളിക്കുന്നതിനിടയില്‍ തലയിടിച്ച് വീണു ,മൂന്നു നില കെട്ടിടത്തിന്റെ മുകളിലേക്ക് കുട്ടി ഒറ്റയ്ക്ക് കയറി പോയി അങ്ങനെ അധികൃതര്‍ പറഞ്ഞ കള്ളങ്ങള്‍ പലതാണ്.
ജിയന്നയുടെ ആയയായിരുന്ന കാഞ്ചന എന്ന െബംഗളൂരു സ്വദേശിനി വൈരാഗ്യം മൂലം കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ടതാണെന്നാണ് ആരോപണം.വൃത്തിഹീനമായ പെരുമാറ്റം ചോദ്യം ചെയ്തതിന് കാഞ്ചന മൊബൈല്‍ ഫോണ്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞത് പോലും കുറ്റപത്രത്തില്‍ എഴുതി ചേര്‍ക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് ചെറിയാന് മാതാപിതാക്കളോട് പറഞ്ഞത്. ഇപ്പോള്‍ സിസിടിവി പ്രവര്ത്തിച്ചിരുന്നേയില്ലെന്നാണ് കര്‍ണാടക പൊലീസിന്റെ ഭാഷ്യം. ഉന്നത ബന്ധങ്ങളുള്ള പ്രിന്‍സിപ്പല്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും അന്വേഷണം ഒതുക്കിയത് ഇയാളുടെ ഇടപെടലിലെന്നും കുടുംബം പറയുന്നു.കുറ്റപത്രം ലഭിച്ചശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.


