ബന്തിപ്പൂര്‍: വയനാട്ടിലെ മാനന്തവാടിയില്‍ നിന്ന് വനം വകുപ്പ് പിടികൂടിയ കാട്ടാന തണ്ണീര്ക്കൊമ്പന് ചരിഞ്ഞു. കര്‍ണാടക വനംവകുപ്പിന്റെ ബന്തിപ്പൂരിലുള്ള ആനക്യാമ്പില്‍ വച്ചാണ് തണ്ണീര്ക്കൊമ്പന് ചരിഞ്ഞത്.കര്‍ണാടക വനംവകുപ്പാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്.
കേരളത്തില്‍ നിന്ന് പിടികൂടിയ ആനയെ കേരള വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കര്‍ണാടകയില്‍ എത്തിച്ചത്. തുടര്‍ന്ന് ആനയുടെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. ആനയെ തുറന്ന് വിടാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്.