ബെംഗളൂരു: സംസ്ഥാന രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് രാജ്യോത്സവ ആഘോഷങ്ങളുമായി കര്‍ണാടക. ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥിന് ഉള്‍പ്പെടെ 68 പ്രതിഭകള്‍ക്കാണ് രാജ്യോത്സവ അവാര്‍ഡ് സമര്‍പ്പിക്കുന്നത്.
ചന്ദ്രയാൻ-3യുടെ ചരിത്ര വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ യശസ്സ് വനോളം ഉയര്‍ത്തിയതിനാണ് ഇസ്രോ മേധാവിയെ ആദരിക്കുന്നത്.
കര്‍ണാടക സര്‍ക്കാര്‍ നല്കി വരുന്ന രണ്ടാമത്തെ പരമോന്നത സിവിലിയൻ പുരസ്കാരമാണ് രാജ്യോത്സവ അവാര്‍ഡ്. എല്ലാ വര്‍ഷവും നവംബര്‍ ഒന്നിനാണ് പുരസ്കാരം നല്കി വരുന്നത്.