ജര്‍മ്മന്‍ ആഡംബര മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ബിഎസ്VI GS 310 ഇരട്ടകള്‍ ഒക്ടോബര്‍ ആദ്യ വാരത്തില്‍ ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിക്കും. അടുത്തമാസം 10ാം തീയതിയോടെ മോഡലുകള്‍ക്കായുള്ള ഡെലിവറികളും ആരംഭിക്കും. GS 310 ഇരട്ടകള്‍ക്കായുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് . 2.99 ലക്ഷം രൂപയും 3.49 ലക്ഷം രൂപയുമായിരുന്നു നിലവിലുണ്ടായിരുന്ന മോഡലുകള്‍ക്ക് എക്സ്ഷോറൂം വില. എന്നാല്‍ പുതുക്കിയ GS 310 R, G 310 GS മോഡലുകള്‍ക്ക് 20,000 മുതല്‍ 25,000 രൂപ വരെ വില കുറവ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.50,000 രൂപയാണ് ബുക്കിങ് തുക.
പുതിയ 313 സിസി സിംഗിള്‍സിലിണ്ടര്‍ എന്ജിന് 9,700 ആര്‍പിഎമ്മില്‍ 34 ബിഎച്ച്പി പവറും, 7,700 ആര്‍പിഎമ്മില്‍ 27.3 എന്‍എം ടോര്‍ക്കും തന്നെയാണ് നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ടിവിഎസ്സിന്റെ അപ്പാച്ചെ RR 310 ഇതേ എന്ജിന് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. അപ്പാച്ചെ RR 310ന് റൈഡിങ് മോഡുകള്‍ പുത്തന്‍ അപ്ഡേറ്റിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്.
ജി 310 മോഡലുകളിലും ഈ റൈഡിങ് മോഡുകള്‍ ഇടം പിടിച്ചേക്കും. റെയിന്‍, അര്‍ബന്‍, സ്പോര്‍ട്ട്, ട്രാക്ക് എന്നിങ്ങനെ നാല് മോഡുകളാണുണ്ടാകുക. റോഡ്സ്റ്റര്‍ മോഡല്‍ ആയ ജി 310 ആറിന് 2.99 ലക്ഷവും അഡ്വഞ്ചര്‍ മോഡല്‍ ആയ ജി 310 ജിഎസ്സിന് 3.49 ലക്ഷവുമാണ് ബിഎസ്4 എക്സ്ഷോറൂം വില. 2018 ജൂലായിലാണ് തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള മോഡലുകളായ ജി 310 ആര്, ജി 310 ജിഎസ് മോഡലുകളെ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ടിവിഎസ് മോട്ടോര്‍ കമ്പനിയുമായുള്ള പങ്കാളിത്തത്തിലാണ് ഈ മോഡലുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം.


