മൂവാറ്റുപുഴ: കോവിഡ് വ്യാപനം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓട്ടോറിക്ഷയില്‍ കയറുന്ന യാത്രക്കരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി കല്ലൂര്‍ക്കാട് മേഖല മോട്ടോര്‍ തൊഴിലാളി സഹകരണ സംഘം കല്ലൂര്‍ക്കാട് മഞ്ഞള്ളൂര്‍ അയവന പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ ഓട്ടോ തൊഴിലാളികള്‍ക്ക് സൗജന്യ ഡയറി വിതരണം നടത്തി .ഡയറികളുടെ വിതരണോത്ഘാടനം സി.ഐ.റ്റി.യു. എറണാകുളം ജില്ലാ പ്രസിഡന്റ് പി.ആര്.മുരളീധരന് നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് ജോസ് ജേക്കബ്, സി.പി.എം.ലോക്കല്‍ സെക്രട്ടറി ടി.പ്രസാദ് സംഘം വൈസ് പ്രസിഡന്റ് കെ കെ ജയേഷ്, കെ.കെ.അനില്‍കുമാര്‍, പി.എസ്.രത്നാകരന്, എ.എസ്.അനൂപ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

