തൃശൂര്‍: കുട്ടനെല്ലൂരില്‍ വാഹന ഷോറുമില്‍ വന്‍ തീ പിടിത്തം. ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന ജീപ്പിന്റെ കമ്പനി ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. 3 കാറുകള്‍ കത്തി നശിച്ചു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി
ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. വാഹനങ്ങളുടെ സര്‍വ്വീസുകള്‍ക്കും മറ്റും ഉപയോഗിക്കുന്ന ഓയിലുകള്‍ തറയിലുണ്ടായിരുന്നത് തീ അണക്കാനുള്ള ശ്രമത്തിന് വെല്ലുവിളിയായിരുന്നു. ഷോറൂമിനോട് ചേര്‍ന്നുള്ള സര്‍വ്വീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആദ്യം തീ പടര്‍ന്നത് കണ്ടത്. ഇവര്‍ ഉടന്‍ തന്നെ വിവരം മറ്റുള്ളവരെ അറിയിച്ചതിനാല്‍ തീ പടരുന്നതിന് മുമ്പ് കൂടുതല്‍ വാഹനങ്ങള്‍ ഷോറൂമില്‍ നിന്ന് മാറ്റാന്‍ സാധിച്ചിരുന്നു.


