മൂവാറ്റുപുഴ: ഓണക്കാലം പൂക്കാലമാക്കാന്‍ മൂവാറ്റുപുഴ ഏരിയയില്‍ ജനാധിപത്യ മഹിള അസോസിയേഷന്റെ പൂകൃഷി വിളവെടുപ്പ് തിങ്കളാഴ്ച്ച തുടങ്ങും. രണ്ട് മാസം മുമ്പ് കൃഷി ചെയ്ത ചെടികളിലാണ്
ചെണ്ടുമല്ലി പൂക്കള്‍ വിരിഞ്ഞ് വിളവെടുപ്പിന് പാകമായത്. മാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ കവല, വാളകം പഞ്ചായത്തിലെ ആവുണ്ട, മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ഇടയ്ക്കാട്ടുകയറ്റം പായിപ്ര പഞ്ചായത്തിലെ പായിപ്ര സൊസൈറ്റിപ്പടി എന്നിവിടങ്ങളിലെ മൂവാറ്റുപുഴനഗരസഭ നോര്‍ത്ത്
കമ്മിറ്റിയിലെ 130 കവല, സൗത്ത് മേഖല കമ്മിറ്റിയിലെ ഈസ്റ്റ് കടാതി എന്നിവിടങ്ങളിലുമാണ് പൂ കൃഷിയ്ക്കായി ചെണ്ട്മല്ലി ചെടികള്‍ നട്ടത്. ഇതോടൊപ്പം മറ്റ് വില്ലേജ് കമ്മിറ്റികളിലും പ്രവര്‍ത്തകര്‍ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചും വീടുകളിലും പൂച്ചെടികള്‍ നട്ടത് വിളവെടുപ്പിന് പാകമായി. മറ്റ് വിവിധയിനം ചെടികളും നട്ടു വളര്‍ത്തിയിട്ടുണ്ട്. വിളവെടുത്ത ചെണ്ട് മല്ലി പൂവുകള്‍ തരംതിരിച്ച് പൊതുവിപണിയിലേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ആവശ്യക്കാര്‍ക്ക് നല്‍കും. വിളവെടുപ്പിന് തയ്യാറായ മറ്റുള്ള പൂവുകളും ഇതോടൊപ്പം വില്പനയ്ക്കുണ്ടാകും മഹിള അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.


