തൃക്ക പാടശേഖരത്തിൽ നെൽകൃഷി തുടങ്ങി. നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. തൃക്കപാടശേഖര സമിതി പ്രസിഡന്റ് ആർ വാസുദേവ പിള്ള അധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരികളായ അഡ്വ.പി എം ഇസ്മയിൽ, പി എസ് വിജയകുമാർ എന്നിവർ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി കെ എം ദിലീപ് സ്വാഗതവും ട്രഷറർ പ്രഭാകരൻനായർ നന്ദിയും പറഞ്ഞു.

