മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തില്‍ നടത്തിയ ഞാറ്റുവേല ചന്തയും, കര്‍ഷക സഭയും വാര്‍ഡ് മെമ്പര്‍ നൗഷാദ് എം എ യുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം സി വിനയന് , ഷാജിദ മുഹമ്മദാലി, മെമ്പര്‍മാരായ ബെസി എല്‍ദോ , പി എം അസീസ്, നിസ മൈതീന്‍, വിജി പ്രഭാകരന് , ഷാഫി മുതിരക്കാലായില്‍ , കൃഷി ഓഫീസര്‍ എ എം. ഷാനവാസ്
കര്‍ഷകരും ജനപ്രധിനിധികളും കൃഷി വകുപ് ഉദ്യോഗസ്ഥരും കാര്‍ഷിക വികസന സമിതി അംഗങ്ങളും വിവിധ കര്‍ഷക സമിതി ഭാരവാഹികളും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. ഞാറ്റുവേല ചന്തയില്‍ കര്‍ഷകര്‍ക്ക് മികച്ച പച്ചക്കറി വിത്തുകള്‍, വേരു പിടിപ്പിച്ച കുരുമുളക് വള്ളികള്‍, കൊക്കോതൈകള്‍ എന്നിവ വിതരണം ചെയ്തു.

