മൂവാറ്റുപുഴ : ജില്ലാ പഞ്ചായത്ത് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും മുവാറ്റുപുഴ പൈനാപ്പിള്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും സംയുക്ത നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന കേന്ദ്രം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍ അധ്യക്ഷത വഹിച്ചു. സ്വിച്ച് ഓണ്‍ കര്‍മ്മം – അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി യും ആദ്യവില്‍പ്പന – അഡ്വ. മാത്യു കുഴല്നാടന് എം.എല്‍.എ യും. ലോഗോ പ്രകാശനം – അഡ്വ. എല്‍സി ജോര്‍ജും (വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്) പദ്ധതി വിശദീകരണം – നജീബ് പി.എ.യും (ജില്ലാ വ്യവസായ ഓഫീസര്‍) നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആന്‍സി ജോസ്, ഒ.പി. ബേബി, ഷെല്‍മി ജോസ്, ലസിത മോഹന്‍, കെ.പി ഏബ്രഹാം, മുന്‍ എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്, എല്‍ദോ എബ്രഹാം, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സനിത റഹിം, ജോസി ജോളി (വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത്) ടോമി തന്നിട്ടാമാക്കില് (വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദാമോഹന്‍ , റാണിക്കുട്ടി ജോര്‍ജ്, ലിസി അലക്സ്, തൃതല പഞ്ചായത്ത് അംഗങ്ങള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷഫീക് പി.എം., മൂവാറ്റുപുഴ പൈനാപ്പിള്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് ജിബിന്‍ റാത്തപ്പിള്ളി, കമ്പനി ഡയറക്ടര്‍മാരായ ലിയോ മൂലേക്കുടിയില്‍ ,ജോസ് പൊട്ടന് പുഴ , ബേബി പുത്തന്‍പുരയ്ക്കല്‍, വി.എം. റഫീഖ്(സിപി). സജില്‍ കുമാര്‍, ജോസഫ് പോള്‍, സിഇഒ മുന്നു മൊയ്തീന്, ഇന്ദു നായര്‍ പി. (പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍), സഞ്ജു സൂസന് മാത്യു (പ്രൊജക്ട് ഡയറക്ടര്‍),സാനി ജോര്‍ജ് (അസി. ഡയറക്ടര്‍, അഗ്രിക്കള്‍ച്ചര്‍), വിനോദ് ജി. (മാനേജര്‍, ജില്ലാ വ്യവസായകേന്ദ്രം), ഡോ. മായ റ്റി. (റിസര്‍ച്ച് ഓഫീസര്‍, പൈനാപ്പിള്‍ ഗവേഷണകേന്ദ്രം), ജിജി റ്റി.കെ. (കൃഷി ആഫീസര്‍), ജോസ് പെരുമ്പിള്ളിക്കുന്നേല്‍(പ്രസിഡന്റ്, പൈനാപ്പിള്‍ മര്‍ച്ചന്റ്സ് അസോസിയേഷന്), ജോസ് തോട്ടുമാരിക്കല്‍ (പ്രസിഡന്റ്, പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്) സിജു സെബാസ്റ്റ്യന്‍ (പ്രസിഡന്റ്, ജനറല്‍ മര്‍ച്ചന്റ്സ് അസോസിയേഷന്) എന്നിവര്‍ സംസാരിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്തും മുവാറ്റുപുഴ പൈനാപ്പിള്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുമായുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, ജില്ലാ വ്യവസായകേന്ദ്രം, കൃഷിവകുപ്പ്, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ 85 ലക്ഷം രൂപ മുതല്‍ മുടക്കില്‍ വാഴക്കുളത്തിന് സമീപം വേങ്ങച്ചുവട് ബ്ലോക്ക് പഞ്ചായത്ത് വക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ജില്ലാ പഞ്ചായത്തം ഉല്ലാസ് തോമസ് പറഞ്ഞു
എറണാകുളം ജില്ലാപഞ്ചായത്ത് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കാര്‍ഷിക മേഖലയില്‍ നടത്തിയ നിരവധി ഇടപെടലുകള്‍ വഴി ജില്ലയുടെ കാര്‍ഷിക വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ പുരോഗതി നേടിയെടുക്കുന്നതിന് സാധിച്ചിട്ടുണ്ട്. കാര്‍ഷികവിളകള്‍ക്ക് ന്യായമായ വില ലഭിക്കാത്ത സാഹചര്യത്തില്‍ അവ സംസ്കരിച്ച് ഗുണമേന്മയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി പ്രസ്തുത ഉല്‍പ്പന്നങ്ങള്‍ക്ക് തദ്ദേശീയമായും വിദേശത്തും വിപണിസാധ്യത കണ്ടെത്തുന്നതിലൂടെ മാത്രമേ കര്ഷകന് മെച്ചപ്പെട്ട വില ലഭ്യമാകുകയുള്ളൂ എന്ന തിരിച്ചറിവാണ് മൂല്യ വര്‍ധിത ഉല്പന വിപണന കേന്ദ്രം അടക്കമുള്ള പദ്ധതികള്‍.
ജില്ലയിലെ പ്രധാന കാര്‍ഷിക വിളകളായ പൈനാപ്പിള്‍, മാമ്പഴം, ചക്ക, കപ്പ, നേന്ത്രക്കായ, പപ്പായ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിളവെടുപ്പ് കാലത്ത് കര്‍ഷകര്‍ക്ക് ന്യായമായ വില നല്കി സംഭരിക്കുകയും പീന്നീട് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണി കണ്ടെത്തി വിറ്റഴിക്കുന്നതിനുമുള്ള ബൃഹദ് പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കുന്നത്.