പാലക്കാട്: കുളപ്പുള്ളിയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരനായ വല്ലപ്പുഴ സ്വദേശി അബ്ദുല്‍ സത്താറാണ് മരിച്ചത്. ഞായറാഴ്ച രാത്രിയില്‍ പറക്കുട്ടിക്കാവിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്.
സത്താറിനൊപ്പം കാറിലുണ്ടായിരുന്നു മറ്റു രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


