തൊടുപുഴ: വാടകയ്ക്ക് എടുത്ത് പഠനയാത്രയ്ക്ക് പോയ കെഎസ്ആർടിസി ബസില്‍ നിന്ന് തെറിച്ച് വീണ വിദ്യാർഥിനിക്ക് പരിക്ക്.ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ഇരട്ടയാർ സ്വദേശിനി ദിയ ബിജുവിനാണ് പിക്കേറ്റത്.
ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ വാടകയ്ക്ക് എടുത്ത് പഠന യാത്ര പോയ ബസില്‍ നിന്നാണ് കുട്ടി വീണത്. കീരിത്തോടിന് സമീപം വച്ച് ബസിന്റെ വാതില്‍ തുറന്ന് കുട്ടി റോഡിലേയ്ക്ക് വീഴുകയായിരുന്നു.
തുടർന്ന് കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്കും അവിടെ നിന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റി.