നെയ്യാറ്റിന്‍കര ദേശീയ പാതയില്‍ സ്വകാര്യ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. അപകടത്തില്‍ ഇലട്രിക് പോസ്റ്റും കറിന്റെ മുന്‍ വശവും തകര്‍ന്നു. തൊട്ടുപിന്നാലെ സമീപത്തെ ട്രാന്‍സ്ഫോമറിനു തീ പിടിച്ചത് ജനത്തെ ഭീതിയിലാഴ്ത്തി. ആലുമൂടിനും റ്റിബി ജംഗഷനും ഇടയ്ക്കായി രാവിലെ 8.30 നാണ് അപകടം നടന്നത്. വൈദ്യുതി ലൈന്‍ പൊട്ടി വീഴാതിരുന്നത് വന്‍ ദുരന്തം ഒഴിവായി . കാറിന്റെ മുന്‍ സീറ്റിലുണ്ടായിരുന്ന ദമ്പതികളെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്കു മാറ്റി. അപകടം നടന്ന ഉടനെ സമീപത്തെ ട്രാന്‍സ്ഫോമറിനു തീ പിടിച്ചങ്കിലും കെഎസ്ഇബി ജീവനക്കരെത്തി തീ അണക്കുകയായിരുന്നു

