മൂവാറ്റുപുഴ: : മൂവാറ്റുപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിതകര്‍ത്ത് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന ആള് അത്ഭുതകരമായി രക്ഷപെട്ടു. ചാലിക്കടവ് പാലത്തില്‍ ഇന്നലെ രാത്രി 12മണിയോടെയാണ് സംഭവം. കോതമംഗലം ഭാഗത്തുനിന്നും കിഴക്കേകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. പാലത്തിന് സമീപത്തെ ആശുപത്രിയുടെ പൈപ്പില്‍ തീര്‍ത്ത മതില് തകര്‍ത്ത കാര്‍ പാലത്തിന് താഴെയുള്ള ലിങ്ക് റോഡിലേക്ക് പതിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് വാഹനമോടിച്ചിരുന്ന ആളെ പുറത്തിറക്കിയത്. പുതുപ്പാടി സ്വദേശിയുടേതാണ് വാഹനം എന്നാണ് പറയുന്നത്. അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നു.

