തെങ്കാശി: തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര് മരിച്ചു. തെങ്കാശി ചിന്താമണി സ്വദേശികളായ കാര്‍ത്തിക്, വേല്, മനോജ്, സുബ്രഹ്മണ്യന്, മനോഹരന്, പൊതിരാജ് എന്നിവരാണ് മരിച്ചത്.
കാര്‍ യാത്രികരായ 16നും 28നും ഇടയില്‍ പ്രായമുള്ളവരാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ നാലോടെയാണ് സംഭവം. സിമന്റ് കയറ്റിവന്ന ലോറിയും എതിര് ദിശയില്‍നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.