പാലക്കാട്: വീടിന്റെ തറയില്‍ ഉറങ്ങിക്കിടന്നയാള്‍ ടിപ്പര്‍ ലോറി കയറി മരിച്ചു. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ രമേഷ് (കുട്ടന്45) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.
അയിലൂര്‍ പുതുച്ചി സ്വദേശി ജയപ്രകാശന്റെ വീട് നിര്‍മാണത്തിന്റെ ഭാഗമായി മണ്ണിടിക്കുന്നതിന് സഹായിയായെത്തിയതായിരുന്നു രമേഷ്. ഇതിനിടെയായിരുന്നു അപകടം. ഒരു തവണ മണ്ണടിച്ച് ടിപ്പര്‍ മടങ്ങിപ്പോയതോടെ രമേഷ് തറയില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ, രണ്ടാമതും മണ്ണുമായി വന്ന ടിപ്പര്‍ ലോറി മണ്ണ് കൊട്ടുന്നതിനായി പുറകോട്ട് എടുക്കുന്നതിനിടെ ഉറങ്ങിക്കിടന്ന രമേഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ ടിപ്പര്‍ ഡ്രൈര്‍ വിശ്വംഭരനെ നെന്മാറ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്:രാജന്, അമ്മ: അമ്മു, ഭാര്യ: ഷൈജ, മക്കള്‍:നിരജന, നീരജ്


