പെരുമ്പാവൂർ: പെരുമ്പാവൂരിൽ വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞൂർ ആറാങ്കാവ് പൈനാടത്ത് വീട്ടിൽ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വല്ലത്ത് വച്ചായിരുന്നു അപകടമുണ്ടായത്.
സ്കൂട്ടറിൽ സഞ്ചരിക്കവെ പിറകെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. എംസി റോഡിൽ വല്ലത്ത് വെച്ചായിരുന്നു സംഭവം. ഒക്കൽ ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ക്രിസ്റ്റി ജോസ്.


