മൂവാറ്റുപുഴ:ഇനി ഒപ്പം ആടാനും പാടാനും അമിനില്ല…ആ തിരിച്ചറിവില്‍ സഹപാടികള്‍ അപ്പാടെ വിതുമ്പലോടെയാണ് പ്രീയ കൂട്ടുകാരനെ ഒരുനോക്കുകാണാനായി ആശുപത്രി പരിസരത്ത് അക്ഷമയോടെ കാത്തിരുന്നത്.
പുഴയില്‍ കാല് വഴുതിവീണ് മരിച്ച ആരക്കുന്നം ടോക് എച്ച് എഞ്ചിനിയറിംഗ് കോളേജ് ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി അമീന്ഷായ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അമീന്റെ സംസ്കാരം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ചടയമംഗലം ജമാഅത് പള്ളിയില്‍ നടന്നു.
ഞായറാഴ്ച വൈകിട്ട് 5 മണിയോടെ മുവാറ്റുപുഴ കക്കടാശ്ശേരി പുഴയിലാണ് അപകടം.മരിച്ചു. കൊല്ലം ചടയമംഗലം കണ്ണംപറമ്പില്‍ ഷാ കോട്ടേജില്‍ ഷിഹാബുദ്ധീന് മകന് അമീന്‍ഷാ (20) യാണ് മരിച്ചത്. മൂന്നാര്‍ പോയി തിരിച്ചു വരുന്ന വഴി മുഖം കഴുകുവാന്‍ ഇറങ്ങിയപ്പോള്‍ കാല് വഴുതി വീണ് ഒഴുക്കില്‍ പെട്ടാണ് അത്യാഹിതം സംഭവിച്ചത്.
അമീന്റെ മരണ വാര്‍ത്തയറിഞ്ഞ് ആയിരങ്ങളാണ് മൃതദേഹം സൂക്ഷിച്ചിരുന്ന മൂവാറ്റുപുഴ സഹകരണ ആശുപത്രിയിലും നിര്‍മ്മലാ ആശുപത്രിയിലും എത്തിചേര്‍ന്നത്.
പോസ്റ്റുമാര്‍ട്ടം നടന്ന മൂവാറ്റുപുഴ ജില്ല ആശുപത്രിയില്‍ രാവിലെ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ടോക് എച്ച് കോളേജ് ചെയര്‍മാനടക്കം മാനേജ്മെന്റ്പ്രതിനിതികളും എത്തി അന്ത്യോപചാരമര്‍പ്പിച്ചിരുന്നു.കോളേജ് വിദ്യാര്‍ത്ഥികളടക്കം നിരവതി പേരാണ് മൃതദേഹത്തെ അനുഗമിച്ചത്