വഴി മുടക്കിയ അനധികൃത വാഹന പാർക്കിംഗ് മൂലം പായിയിൽ ,റിട്ട: കെ.എസ്.ഐ.ബി ഉദ്യോഗസ്ഥൻ ദാരുണാന്ത്യം, ദേഹത്തുകൂടി കയറിയാണ് വാഴേചാലിൽ ബഷീർ മരിച്ചത് .
മുവാറ്റുപുഴ : വഴി മുടക്കിയ അനധികൃത വാഹന പാർക്കിംഗ് മൂലം പായിപ്രയിൽ വീണ്ടും അപകടം , ഒരാളുടെ കൂടി ജീവനെടുത്തു. റിട്ട: കെ.എസ്.ഐ.ബി ഉദ്യോഗസ്ഥൻ വാഴേചാലിൽ ബഷീറാണ് മരിച്ചത്. ബുധനാഴ്ച രാത്രി 6 മണിക്ക് സബൈൻ ആശുപത്രിക്ക് സമീപമാണ് വീണ്ടും അപകടമുണ്ടായത്.
അപകടം ഇങ്ങനെ:
റോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന കാറാണ് അപകടത്തിന് കാരണം. കാർ പാർക്ക് ചെയ്ത ശേഷം അശ്രദ്ധയോടെ ഡ്രൈവർ കാറിന്റെ ഡോർ തുറന്നു . ഈ സമയം ബഷീർ ബൈക്കുമായി പായിപ്രയിൽ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു. ഡോർ തുറന്നത് ഇടിച് ബൈക്കോടിച്ചെത്തിയ ആൾ തെറിച്ച് റോഡിൽ വീഴുകയായിരുന്നു. പിന്നാലെ എത്തിയ വാഹനം കയറിയാണ് ആൾ മരിച്ചത്.
ബഷീറിന്റെ കബറടക്കം നടത്തി. പെരുമ്പാവൂർ, വല്ലം – മൈലാച്ചാൽ വയലിൽ കുടുംബാംഗവും പായിപ്രയിൽ പരേതനായ ആലിപ്പിള്ളയുടെ മകളുമായ സൽമയാണ് ഭാര്യ. മക്കൾ : സനീഷ്, സബിത.
അനധികൃത പാർക്കിംഗ്, അപകടവും മരണങ്ങളും തുടർകഥ
പായിപ്രയിൽ മാത്രം പത്തോളം പേര് വിവിധ പ്രദേശങ്ങളില് അപകടത്തിൽ മരിച്ചു. അപകടങ്ങൾ തുടർകഥയായിട്ടും എംസി റോഡിലെ ഇരുവശത്തുമുളള പാർക്കിംഗിനെതിരെ നടപടിയെടുക്കാൻ പോലീസ് ആർടിഒ അധികൃതർ തയ്യാറാവുന്നില്ല എന്ന പരാതി വ്യാപകമാണ്. അപകടങ്ങൾ നടന്നാൽ തൊട്ടടുത്ത ദിവസം മാത്രം പരിശോധന നടത്തും. സബൈൻ ആശുപത്രിയിൽ ചികിത്സക്കെത്തി സമീപത്തെ ലോഡ്ജുകളിലും ഹോം സ്റ്റേകളിലും താമസിക്കുന്നവരുടെ വാഹനങ്ങളാണ് ഇവയിലേറെയും. ഒട്ടുമിക്ക താമസ സ്ഥലങ്ങളിലും കാർ പോർച്ചുകൾ പോലും മുറികളാക്കി തിരിച്ചു. ഇതോടെ പാർക്കിംഗ് പൂർണ്ണമായി റോഡിലായി.
നേരത്തെ അടിക്കടി ഉണ്ടായ അപകടങ്ങളെ തുടർന്ന് ആശുപത്രി അധിക്യതർ ചെറുവട്ടൂർ റോഡിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാലും പള്ളിപ്പടി മുതൽ സബ് സ്റ്റേഷൻ വരെ റോഡിന്റെ ഇരുവശങ്ങളിലായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടത്തിന് കാരണമായിരുന്നു. ഇത് സംബന്ധിച്ച് പഞ്ചായത്തോ പൊതുമരാമത്ത് അധിക്യതരോ യാതൊരു നടപടിയും എടുത്തില്ലന്ന് നാട്ടുകാർ പറയുന്നു. പാർക്കിംഗ് സമ്പത്ത് വിവിധ സംഘടനകൾ നൽകിയ പരാതികളും ചവിട്ടു കൊട്ടയിലായതോടെ പായിപ്രയിലെ അപകട മരണങ്ങളും തുടർകഥയാവുകയാണ്.


