കോഴിക്കോട്: കൊടുവള്ളിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ദേശീയപാത 766 ലാണ് സംഭവം. നെല്ലാങ്കണ്ടി പുല്ലോറമ്മല്‍ സ്വദേശി ദീപക് (കുട്ടന്- 35) ആണ് മരിച്ചത്.കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന റിലയന്‍സ് ബസ്, ദീപക് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ദീപക് ജില്ലാ സഹകരണ ആശുപത്രിയില്‍ ഐടി വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു.
അച്ഛന്: സദാനന്ദന്. അമ്മ: ശ്രീലേഖ. സഹോദരി: ദിവ്യ.


