മൂവാറ്റുപുഴ സ്വദേശി ഖത്തറിൽ മരിച്ചു. പെരുമറ്റം കവലക്കു സമീപം താമസിച്ചിരുന്ന കാവുങ്കര, ചിറക്കക്കൂടി (സി എം. ട്രാൻസ്പോർട്ട് ) പരേതനായ സി എം റഹീമിന്റെ മകൻ ആഷിക് ലാലാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മാതാവ് ജമീല, സഹോദരൻ മാർ : അസിൻ ലാൽ , അമീൻ ലാൽ . ഖബറടക്കം പിന്നീട് നടക്കും.