കൊല്ലം: വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി ഭിന്നശേഷിക്കാരന് മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശിയായ പരശുരാമന് (60) ആണ് മരിച്ചത്. പരശുരാമന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെല്ലാം തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ്. സംഭവത്തില്‍ പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മദ്യ ലഹരിയില്‍ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കൊല്ലം നഗരത്തിനടുത്ത് മൂതാക്കരയിലാണ് സംഭവം.
കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കീരസ്വാമി (60), അറുമുഖം (54), തങ്കരാജ് (80), കാവേരി (80), വീരസ്വാമി (60), ചന്ദ്രമണി (45), സുശീല (52), സുന്ദരി (58) എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്