കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്.രണ്ട് പേരുടെ നില ഗുരുതരമാണ്. ലോഡിങ് തൊഴിലാളികളാണെന്നാണ് വിവരം. കെട്ടിടത്തിന്റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. പലഭാഗത്തും ബിം പൊട്ടി തൂങ്ങിനിൽക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Home Kerala കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകര്‍ന്ന് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്,രണ്ടു പേരുടെ നില ഗുരുതരം
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകര്‍ന്ന് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്,രണ്ടു പേരുടെ നില ഗുരുതരം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

