മുണ്ടക്കയം:എരുമേലി കണ്ണിമലയിലുണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലിരുന്ന യുവാവും മരണപ്പെട്ടു. വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വടകരയോലില്‍ തോമസിന്റെ മകൻ നോബിള്‍ (17) ആണ് ഇന്ന് രാവിലെ മരിച്ചത്.മഞ്ഞളരുവി പാലയ്ക്കല്‍ വര്‍ക്കിച്ചന്റെ മകൻ ജെഫിൻ (17) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് കണ്ണിമലയില്‍ വച്ച് ഇരുവരും സഞ്ചരിച്ച സ്കൂട്ടര്‍ തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസിലേക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം നഷ്ടമായ സ്കൂട്ടര്‍ ബസിനടിയിലേക്ക് ഇടിച്ചുകയറിയെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഏറെനേരം ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് പോലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.


