കണ്ണൂര്‍:കപ്പാലത്ത് സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു. ബിലാലി(11)ന് സാരമായി പരുക്കേറ്റിട്ടുണ്ട്.രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയെ മറികടന്ന് എത്തിയ ബസ് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായി രുന്നു.അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആദ്യം തളിപ്പറമ്ബിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

