മൂവാറ്റുപുഴ : പുല്ലുവഴിയിൽ വാഹനാപകടം മൂവാറ്റുപുഴ സ്വദേശി മരിച്ചു. ഉല്ലാപ്പിള്ളി, പടിഞ്ഞാറേക്കുടി ഷറഫുദ്ധീൻ മകൻ ഷാഹിം ഷറഫാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ കീഴില്ലത്തുവച്ചാണ് അപകടം ഉണ്ടായത്. പെരുമ്പാവൂർ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു ഷാഹിം . വർക്ക് ഷോപ്പിൽ നിന്നും പുറത്തേക്ക് വന്ന മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബീവിയാണ് മാതാവ്. സഹോദരൻ ഷാനു ഷറഫുദ്ധീൻ .

