പെരുമ്പാവൂർ: പെരുമ്പാവൂരിൽ ബൈക്കുകളുടെ മത്സരയോട്ടത്തിൽ ഒരു യുവാവിന് ജീവൻ നഷ്ടമായി. പെരുമ്പാവൂര്‍ പട്ടിമറ്റം റോഡില്‍ അല്ലപ്ര മാര്‍ബിള്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. വേങ്ങൂര്‍ സ്വദേശി അമലാണ് മരിച്ചത്.
രണ്ടു ബൈക്കുകളിലായി യുവാക്കള്‍ മത്സരബുദ്ധിയോടെ ഓടിക്കുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു


