നഗരത്തില്‍ യു ടേണ്‍ തിരിയുമ്പോള്‍ ബൈക്ക് ടോറസിലിടിച്ച് കുംടുംബനാഥന്‍ മരിച്ചു. ഭാര്യക്കും കുട്ടികള്‍ക്കും പരിക്ക്. പെരുമ്പാവൂര്‍ ഗേള്‍സ് സ്കൂളിന് മുന്‍വശത്ത് ഉച്ചക്ക് 1.15 നാണ് അപകടം. ആലുവ ഇടത്തല മൈതാനിമകള് വീട്ടില്‍ സുനില്‍ (56) ആണ് മരിച്ചത്. ഭാര്യ സനൂജയും മകള്‍ നേയയും കൂടാതെ സനൂജയുടെ സഹോദരിയുടെ മകള്‍ ആര്യനന്ദക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റതിനാല്‍ ആര്യ നന്ദയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അമൃത ആശുപത്രിയിലേക്ക് മാറ്റി.

