കൂത്താട്ടുകുളം : ശബരിമല തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന വാന്‍ കൂത്താട്ടുകുളത്ത് കാലിക്കറ്റ് കവലയ്ക്കു സമീപം മറിഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് അപകടം നടന്നത്.
കോഴിക്കോട് നടുവണ്ണൂരില്‍നിന്നുള്ള ആറംഗ സംഘമാണ് അപകടത്തില്‍ പെട്ടത്. പേരാമ്പ്ര പൈക്കാട്ടില്ലത്ത് കേശവന് നമ്പൂതിരി (74), ഭാര്യ ഗിരിജ (63), ബൈജു (45), രാജു (38), വയനാട് മാട്ടിലയം ശ്രീഭവനില്‍ ശ്രീദേവി (62), കോഴിക്കോട് തിരുമംഗലത്തില്ലത്ത് മനു ശങ്കര്‍ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സ നല്കി വിട്ടയച്ചു