പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പത്തനംതിട്ട എരുമേലിക്ക് സമീപം കണമലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു.കര്‍ണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന 33 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന് വിവരം.
Home Accident അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

