വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയതിന് നടി ഗായത്രി സുരേഷിനെ ഇന്നലെ രാത്രി നാട്ടുകാര്‍ തടഞ്ഞു വച്ച് ചോദ്യം ചെയ്യുന്ന ഒരു വിഡിയോ വൈറലായിരുന്നു. നടിക്കൊപ്പം ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോടായിരുന്നു നാട്ടുകാര്‍ പൊട്ടിത്തെറിച്ചത്.
നിരവധി വാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയെന്നും ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം ആ വിഡിയോയില്‍ ആരോപിച്ചിരുന്നു. ഒന്നിലധികം വാഹനങ്ങള്‍ പിന്തുടര്ന്നാണ് ഇരുവരെയും പിടിച്ചത്. തുടര്‍ന്ന് വാക്കേറ്റത്തിനൊടുവില്‍ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് പിന്നാലെ കാര്യം വിശദീകരിച്ച് ഇന്‍സ്റ്റഗ്രമില്‍ വിഡിയോ പങ്കിട്ടിരിക്കുകയാണ് ഗായത്രി.
‘ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ടെന്‍ഷന്‍ െകാണ്ട് വാഹനം നിര്‍ത്തിയില്ല. കാരണം ഞാനൊരു നടിയാണല്ലോ. ആള് കൂടിയാല്‍ എന്താകും എന്ന് പേടിച്ച് നിര്‍ത്തിയില്ല. പക്ഷേ അവര്‍ ഞങ്ങളെ പിന്തുടര്ന്ന് പിടിച്ചു. ഞാന്‍ പലതവണ മാപ്പ് പറഞ്ഞതാണ്. പക്ഷേ അവര്‍ വിട്ടില്ല.
ഒടുവില്‍ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല. അവര്‍ പിന്തുടര്ന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. ആര്‍ക്കും അപകടം പറ്റിയിട്ടില്ല.’ ഗായത്രി പറയുന്നു.
https://www.instagram.com/tv/CVIHYcBIjfM/?utm_source=ig_web_copy_link