മൂവാറ്റുപുഴ : വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ സ്വദേശി മരിച്ചു. മൂവാറ്റുപുഴ, കരിമക്കാട്ട് വീട്ടില്‍ കരീം ഹാജിയുടെയും ഷെഫീലയുടെയും മകന് ആഷിക്കാണ് (27) മരിച്ചത്. കഴിഞ്ഞ 15ന് പുലര്‍ച്ചെ മൂന്നിന് നാട്ടകത്ത് ടോറസ് ലോറി റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഇര്‍ഫാനയാണ് ഭാര്യ. സോഹോദരങ്ങള്: അഫാലിക്, ആയിഷ. കബറടക്കം വൈകിട്ട് 5ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജീദ് കബര്‍സ്ഥാനില്‍ നടക്കും
Home Accident വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ സ്വദേശി മരിച്ചു, കരിമക്കാട്ട് ആഷിക്കാണ് മരിച്ചത്