ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ നാല് മരണം. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. 15904 നമ്പര്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയിലായിരുന്ന ട്രെയിന്‍ മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകള്‍ക്കിടയിലാണ് പാളംതെറ്റിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാല് എസി കോച്ചുകള്‍ ഉള്‍പ്പടെ 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടെന്നാണ് വിവരം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്കി.
Home Accident ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ നാല് മരണം, മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു