ഉപ്പുതറ: ഇടുക്കി ജലാശയത്തില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മാട്ടുതാവളം ഇല്ലിക്കല്‍ പറമ്പിൽ മനു (31), മാട്ടുതാവളം കുമ്മിണിയില്‍ ജോയ്സ് (31) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
റാപ്പിഡ് റസ്ക്യൂ ഫോഴ്സും (സ്കൂബ ടീം), ദേശീയ നിവാരണ സേനയും തെരച്ചില്‍ നടത്തിവരികയാണ്. കെട്ടുചിറയ്ക്കു താഴെ സീതക്കയത്തില്‍ മീന്പിടിക്കാന്പോയതാണ് മനുവും ജോയ്സും. വലവീശി മീന്‍പിടിക്കുന്നതിനിടെ ജോയ്സ് കാൽ വഴുതി ഒഴുക്കില്‍ പെടുകയായിരുന്നു. ജോയ്സിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ മനുവും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്ന മാണിക്കകത്ത് രതീഷാണ് വിവരം നാട്ടുകാരെ അറിയിച്ചതും തുടർന്ന് ആണ് തിരച്ചിൽ ആരംഭിച്ചത്.


