കണ്ണൂര്‍ : കാള്‍ടെക്സ് ജംക്ഷനില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി. പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന കാര്‍ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. കാറിടിച്ച് പെട്രോളടിക്കുന്ന യന്ത്രം തകര്‍ന്നു.ജീവനക്കരാന് പെട്രോള്‍ നിറയ്ക്കുന്ന ഉപകരണം വലിച്ചെറിഞ്ഞിട്ട് ഓടി മാറുകയായിരുന്നു. അമിത വേഗതയിലായി രുന്നു പോലീസ് ജീപ്പ്. ഇടിയുടെ ആഘാതത്തില്‍ തീപിടുത്തം ഉണ്ടാവാതിരുന്നതിനാല്‍ വന്‍ ദുരന്തം വഴിമാറി.