തൃശൂര്‍: ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരന് അദ്രിനാഥാണ് മരിച്ചത്. തൃശൂര്‍ വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്.
ഓട്ടോ ഡ്രൈവറും കുട്ടിയുടെ അച്ഛനുമായ ജിതിന് അപകട സമയത്ത് തന്നെ മരിച്ചിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ജിതിന്റെ ഭാര്യ നീതു, നീതുവിന്റെ പിതാവ് എന്നിവര്‍ ചികിത്സയിലാണ്.ഓട്ടോയില്‍ നിന്നും തെറിച്ചു വീണ ജിതിന്റെ തലയോട്ടി പിളര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.


