കോഴിക്കോട്: പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്-വയനാട് പാതയില്‍ ഇന്ന് രാവിലെയാണ് അപകടം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്.
ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെയും ട്രാവലറിന്റെയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.


