കോതമംഗലം: നെല്ലിമറ്റത്ത് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതപോസ്റ്റ് ഇടിച്ച് തകര്‍ത്ത് തലകീഴായ് മറിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം രണ്ടരമണിയോടെയാണ് സംഭവം. മൂന്ന് പേര് അല്‍ഭുതകരമായി രക്ഷപെട്ടു. പരിക്കേറ്റ സ്ത്രീയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദേശീയ പാതയില്‍ കവളങ്ങാട് സെന്റ് ജോണ്‍സ് ആഡിറ്റോറിയത്തിനു സമീപമാണ് സംഭവം. ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം സുഗമമാക്കി മേല്‍ നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് വൈദ്യുത വിതരണം മുടങ്ങിയിരിക്കുകയാണ്

