മലപ്പുറം: മലപ്പുറം വണ്ടൂര്‍ പൂക്കളത്ത് വാഹന അപകടം. ബസിനടിയില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം. താഴംങ്കോട് സ്വദേശിനി ഹുദ (24 ) ആണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിക്കുകയും ബൈക്കില്‍ ഉണ്ടായിരുന്ന യുവതി തെറിച്ച് ബസിനടിയില്പ്പെട്ടുകയുമായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവും കുട്ടിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബസിന്റെ പിന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് യുവതി മരിച്ചത്. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മൃതദേഹം നിലമ്പൂര്‍ ഗവണ്മെന്റ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.