ഇരിട്ടി: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണംവിട്ടുമറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.കണ്ണൂർ കൊട്ടിയൂർ പാലുകാച്ചി സ്വദേശിനി എം.എം. രമണിയാണ് മരിച്ചത്.
ഇന്നുരാവിലെയാണ് സംഭവം. കൊട്ടിയൂരിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരിയാണ് രമണി. വാഹനം സർവീസ് ചെയ്യുന്നതിനായാണ് ഇവർ ഇരിട്ടിയിലെത്തിയത്. സർവീസിനു ശേഷം തിരിച്ചുപോകുന്നവഴി ഹാജിറോഡ് -അയ്യപ്പൻകാവ് റോഡ് ഇറക്കത്തില്വച്ചാണ് അപകടമുണ്ടായത്.
രമണി സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു നേരെ അപ്രതീക്ഷിതമായി തെരുവുനായ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ ഇറക്കത്തിലേക്ക് പോയി മറിഞ്ഞു. സ്കൂട്ടറില്‍ നിന്നു തെറിച്ചുവീണ രമണിയുടെ തല സമീപത്തെ കല്ലില്‍ ഇടിക്കുകയായിരുന്നു.


