മലപ്പുറം: വളാഞ്ചേരി – പെരിന്തല്‍മണ്ണ റൂട്ടില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുമരണം. ബൈക്കില്‍ സഞ്ചരിച്ച ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇഅസം സ്വദേശികളായ യുവാക്കള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ബുധനാഴ്ച വൈകീട്ട് 4.30-ന് കുളമംഗലത്തെ പാലത്തില്‍വച്ചാണ് അപകടമുണ്ടായത്. വേങ്ങരയില്‍ താമസിക്കുന്ന ഇവര്‍ കോണ്‍ക്രീറ്റ് ജോലിക്കായാണ് വളാഞ്ചേരിയിലെത്തിയിരുന്നത്.
വളാഞ്ചേരിയില്‍നിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കവേ, എതിരേ വന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അമിതവേഗത്തിലെത്തിയ ബൈക്ക് ബസ്സില്‍ ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇരുവരുടെയും മൃതദേഹം വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി സൂക്ഷിച്ചിരിക്കുകയാണ്.


