പാളത്തില്‍ ഉറങ്ങിയ 16 അതിഥി തൊഴിലാളികളെ ട്രെയിന്‍ ചതച്ചരച്ച് കടന്നുപോയ വാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ വീണ്ടും അതിഥി തൊഴിലാളികള്‍ അപകടത്തില്‍ മരിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നു. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രണ്ടു വാഹനാപകടങ്ങളിലായി 14 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു.
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ബസിടിച്ച് ആറ് കുടിയേറ്റ തൊഴിലാളികളും മധ്യപ്രദേശില്‍ ബസും കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും കൂട്ടിയിടിച്ച് 8പേരും മരിച്ചു. ഇതില്‍ 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് കാല്‍നടയായി ബിഹാറിലേക്ക് പോയ കുടിയേറ്റതൊഴിലാളികളാണ് ഉത്തര്‍ പ്രദേശില്‍ അപകടത്തില്‍ പെട്ടത്. മധ്യപ്രദേശിലെ അപകടം ഗുണയില്‍ വെച്ചാണുണ്ടായത്. പരിക്കേറ്റവരെയെല്ലാം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


