ഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് ആന്ധ്രാ പ്രദേശില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.
വന്‍ ദുരന്തം തലനാരിഴക്കാണ് ഒഴിവായതെന്ന് വീഡിയോ കാണ്ടാല്‍ മനസിലാകും. ഫലക്നുമയില്‍ നിന്ന് സെക്കന്തരാബാദിലേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിന്‍ അതേ ട്രാക്കിലുണ്ടായിരുന്ന ഇന്റര്‍സിറ്റി എക്സപ്രസിലേക്ക് ഇടിച്ച് കറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്ലാറ്റ്ഫോം നമ്ബര്‍ രണ്ടില്‍ എത്താന്‍ ലോക്കല്‍ ട്രെയിനിന് പച്ച സിഗ്നല്‍ നല്‍കിയിരുന്നു. എന്നാല്‍ അതേസമയം പ്ലാറ്റ്ഫോമില്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ് നില്ക്കുന്നുണ്ടായിരുന്നു. മന്ദഗതിയിലാരുന്ന എംഎംടിഎസ് ട്രെയിന്‍ പ്ലാറ്റ്ഫഓമില് നിന്ന് ഏതാനും അകലെ വെച്ച് ഇടിച്ച് കയറുകയായിരുന്നു.
ഹൈദരാബാദിലെ കച്ചേഗുഡ റെയില്‍വേ സ്റ്റേഷനു സമീപം രാവിലെ 10.30 നായിരുന്നു അപകടം. ദക്ഷിണ-മധ്യ റെയില്‍വേ അധികൃതര്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ആവശ്യമായ സഹായങ്ങള്‍ നല്കാന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായി റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തിരുന്നു.
CCTV footage of the Mmts train collision in Kachiguda. pic.twitter.com/IMLO9Di53U
— Bala (@naartthigan) November 11, 2019


