മലപ്പുറം: എടവണ്ണയില്‍ റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വഴിക്കടവ് മണിമൂളി സ്വദേശി യൂനുസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിലേക്ക് യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് ഓട്ടോ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍ പെട്ട യുനുസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഓട്ടോയില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. എടവണ്ണ നിലമ്പൂര്‍ റോഡ് ആണ് ഉപരോധിച്ചത്. റോഡ് നിര്‍മ്മാണത്തിലെ ആശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചാണ് റോഡ് ഉപരോധിച്ചത്.
നിരവധി തവണ പൊതുമരാമത്ത് വകുപ്പിനും പോലീസിനും പരാതി നല്‍കിയങ്കിലും പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതേ സ്ഥലത്ത് മുന്‍പും സമാനമായ അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.


