കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ മട്ടന്നൂരിലാണ് സംഭവം. പാലോട്ടുപള്ളി വി വി എം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി റിദാന്‍ (12) ആണ് മരിച്ചത്. സ്കൂള്‍ ബസ്സിലേയ്ക്ക് കയറാന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെ ആയിരുന്നു അപകടം