തളിപറമ്പ്: കണ്ണൂര്‍ തളിപറമ്പിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപറമ്പ് ആലിങ്കീല്‍ തീയേറ്ററിന് സമീപമായിരുന്നു അപകടം. കുസൃത്കുന്നിലെ ജോയല്‍ ജോസ് (23), പാടിയിലെ ജോമോന് ഡൊമിനിക്ക് (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു.
പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപത്താണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ ബന്ധുക്കളാണ്. മൃതതദേഹങ്ങള് കണ്ണൂര്‍ ഗവ.മെഡിക്കല്കോളേജ്മോര്ച്ചറിയില്സൂക്ഷിച്ചിരിക്കുകയാണ്.
ജോയല്‍ ജോസ് പരേതനായ ജോസിന്റെയും സീമയുടെയും മകനാണ്. ഡാമിനിക്കിന്റെയും ജോയ്സിയുടെയുംമകനാണ്ജോമോന്ഡൊമിനിക്. സഹോദരന്: ജാക്സണ്.


