വാഹനാപകടത്തിൽ മരിച്ചു
വടവന്നൂർ : മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.അച്യുതന്റെയും ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർമാൻ കെ.മധുവിന്റെയും സഹോദരൻ മുല്ലയ്ക്കൽ കുളമ്പ് ഗീതാലയത്തിൽ കെ.വാസു(76) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച നാലോടെ കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരിച്ചത് . ശവസംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിനു വീട്ടു വളപ്പിൽ. ഭാര്യ: സ്വയംപ്രഭ. മക്കൾ: ഗീത, റീജ, രമേഷ്. മരുമക്കൾ: അംബർറായ്, ഷിനി. മറ്റു സഹോദരങ്ങൾ: ബാലകൃഷ്ണൻ, കൃഷ്ണൻ, ഡോ. നാരായണൻകുട്ടി, പരേതനായ അനന്തകൃഷ്ണൻ, പരേതനായ സേതുമാധവൻ, പരേതയായ രാധ, ലക്ഷ്മി, പാർവ്വതി, നളിനി

